കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കില്‍ നിന്ന് കാഞ്ഞിരോടും പിന്നീട് കാസര്‍കോട് എന്ന നമ്മുടെ സ്വന്തം നാട് ഉത്ഭവിച്ചു. ഇത്തരത്തിലുള്ള ഒരുപാട് ചരിത്രം നമ്മുടെ കാസര്‍കോടിന് പിന്നില്‍ ഒളിച്ചിരിപ്പുണ്ട്. ഒരുപക്ഷേ നമുക്കിടയിലെ മിക്കവാറും ആളുകള്‍ക്ക് ഇത്തരംകാര്യങ്ങള്‍ അറിയണമെന്നില്ല. അതുകൊണ്ട്തന്നെയാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നമ്മുടെ ജില്ലയെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ 'ബിസ്യം' ത്തെ പ്രേരിപ്പിച്ചത്.
പണ്ട് കാലങ്ങളില്‍ കാഞ്ഞിരോട് എന്നപേരിലായിരുന്നു നമ്മുടെ ജില്ല അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുന്‍സിപ്പാലിറ്റിയായ നമ്മുടെ ജില്ലയില്‍ മലയാളത്തിന് പുറമെ കന്നഡ ഭാഷയും കൂടുതലായി ഉപയോഗിച്ചു വരുന്നു. കിഴക്ക് പശ്ചിമ ഘട്ടവും പടിഞ്ഞാറ് അറബിക്കടലുമായി സമ്പല്‍സമൃദമായ ജില്ലയുടെ വടക്ക് കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല, തെക്ക് കണ്ണൂര്‍ ജില്ല എന്നിവ സ്ഥിതി ചെയ്യുന്നു. കാസര്‍കോട്ടെ ഭാഷകള്‍ പൊതുവെ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ കൂടിക്കലരല്‍ കാണാം.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെയും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെയും ഭാഷകള്‍ പരസ്പര വൈരുദ്യമായി കാണുന്നുണ്ട്. ചിലയിടങ്ങളില്‍ പലസ്ഥലങ്ങളിലായി പലതരം ശൈലികള്‍ ഉപയോഗിക്കാറുണ്ട്. ഇതിലൊന്നാണ് 'ബിസ്യം'. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നതാണ് കന്നഡ ഭാഷയ്ക്ക് ജില്ലയില്‍ പ്രധാന്യം നല്കാന് കാരണം. ജില്ലയിലെ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ കടകളുടെ ബോര്‍ഡുകളും, ബസുകളിലെ സ്ഥലപ്പേരും കന്നഡയിലാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. കന്നഡ ഭാഷയില്‍ പത്രങ്ങളും ഇറങ്ങാറുണ്ട്. കന്നഡ മീഡിയം സ്കൂളുകള്‍ ജില്ലയിലുണ്ട്. 1984 മെയ് 24നാണ് നമ്മുടെ ജില്ലരൂപീകൃതമായത്. അതിനുമുമ്പ് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു.
സംസ്‌കൃതപദങ്ങളായ കാസറ(kaasaara, കുളം, തടാകം ),ക്രോദ(kroda, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളില്‍നിന്നാണ് ഈ പേരു വന്നതെന്നും പഴമക്കാര്‍ പറയുന്നു. ഒന്‍പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ നമ്മുടെ ജില്ല സന്ദര്‍ശിച്ച അറബികള്‍ ഹര്‍ക്വില്ലിയ(Hark willia)എന്നാണ് കാസര്‍കോടിനെ വിളിച്ചിരുന്നതെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 1514 ല്‍ കുമ്പള സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാര്‍ബോസ, ജില്ലയില്‍ നിന്നും മാലിദ്വീപിലേക്ക് അരി കയറ്റിയയച്ചിരുന്നതായി ഏടുകളിലുണ്ട്. 1800ല്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിജയനഗരസാമ്രാജ്യം കാസര്‍ഗോട് ആക്രമിച്ചപ്പോള്‍ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു ഉണ്ടായിരുന്നത്. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്ക്കന്മാരായിരുന്നു ഭരണകാര്യങ്ങള്‍ നടത്തി. വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തില്‍നിന്നും സ്വതന്ത്രമാവുകയും ചെയ്തു. കുമ്പള, ചന്ദ്രഗിരി, ബേക്കല്‍ എന്നീ കോട്ടകള്‍ ശിവപ്പ നായ്ക്നിര്മിച്ചതാണെന്നു കരുതപ്പെടുന്നു. 1763ല്‍ ഹൈദര്‍ അലി ഇക്കേരി നായ്ക്കന്മാരുടെ ആസ്ഥാനമായിരുന്ന ബീദനൂര്‍ ആക്രമിച്ചു കീഴടക്കിയതായും പിന്നീട് ടിപ്പു സുല്‍ത്താന്‍ മലബാര്‍ മുഴുവന്‍ കീഴടക്കിയതായും ചരിത്രം വ്യക്തമാക്കുന്നു. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ കൈക്കലാക്കുകയും പിന്നീട് ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ അധീനതയിലായി.
ചെറുതും വലുതുമായ നിരവധി കോട്ടകളും നദികളുമായി സമൃദമായനമ്മുടെ ജില്ലയില്‍ ബേക്കല്‍, ചന്ദ്രഗിരി, ഹൊസ്ദുര്‍ഗ്, കുമ്പള, പനയാല്‍, കുണ്ടംങ്കുഴി, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകള്‍ ചരിത്രം കൊണ്ട് ഏറെ പ്രശസ്തമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിനോദ സഞ്ചാരികളാണ് ഈ ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതലെത്തുന്നത് ബേക്കല്‍ കോട്ടയിലാണ്. കൂടകിലെ പട്ടിമലയില്‍ നിന്നും ആരംഭിച്ച് തളങ്കരയിലെ പ്രദേശത്തെ സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപ്പുഴയടക്കം പന്ത്രണ്ട് നദികള്‍ നമ്മുടെ ജില്ലയെ മനോഹരമാക്കുന്നു.
ചന്ദ്രഗുപ്ത സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യന്‍ കൊട്ടരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകള്‍ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നും ചരിത്രത്തിലുണ്ട്. അതില്‍ നിന്നുമാണ് ചന്ദ്രഗിരിപ്പുഴയ്ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റര്‍ നീളമുള്ള കാര്യങ്കോട് (തേജസ്വിനി )പുഴയാണ് നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്ക്കു കുറുകേയാണ്. മറ്റുള്ള പുഴകള്‍ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റര്‍), ഉപ്പള പുഴ (50 കിലോമീറ്റര്‍), മൊഗ്രാല്‍ (34 കിലോമീറ്റര്‍), ചിത്താരിപ്പുഴ(25 കിലോമീറ്റര്‍), നിലേശ്വരം പുഴ (47 കിലോമീറ്റര്‍), കാവായിപ്പുഴ(23 കിലോമീറ്റര്‍), മഞ്ചേശ്വരം പുഴ(16 കിലോമീറ്റര്‍), കുമ്പള പുഴ(11 കിലോമീറ്റര്‍), ബേക്കല്‍ പുഴ(11 കിലോമീറ്റര്‍) നോമ്പില്‍ പുഴ കളനാട് (8 കിലോമീറ്റര്‍). നെല്ല്,തെങ്ങ്, കവുങ്ങ്, പച്ചക്കറികള്‍ എന്നിവ നമ്മുടെ ജില്ലയില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
ബേക്കല്‍ കോട്ട, ബേല പള്ളി, വെള്ളിക്കോത്ത്, ചന്ദ്രഗിരി കോട്ട, ചെറുവത്തൂര്‍, അടൂര്‍, അജാനൂര്‍, കാഞ്ഞങ്ങാട് ആനന്ദാശ്രം, നിത്യാനന്ദാശ്രം, അനന്തപുര തടാക ക്ഷേത്രം, ഇടനീര്‍ മഠം, ഗോവിന്ദ പൈ സ്മാരകം, ഹൊസ്ദുര്‍ഗ് കോട്ട, കമ്മട്ടം കാവ്, കാഞ്ചന്‍ജംഗ, കണ്വാതീര്‍ത്ഥ ബീച്ച് റിസോര്‍ട്ട്, കാര്യങ്കോട് നദി, മൈപ്പടി കൊട്ടാരം, മല്ലികാര്‍ജുന ക്ഷേത്രം, മഞ്ചേശ്വരം, നെല്ലിക്കുന്ന് മസ്ജിദ്, നീലേശ്വരം, പെര്‍നെ, പൊസാടിഗുമ്പെ, പൊവ്വല്‍ കോട്ട, റാണിപുരം, തൃക്കരിപ്പൂര്‍, തൃക്കണ്ണാട്, തുളൂര്‍ വനം, വലിയപറമ്പ്, വീരമല, കാസര്‍കോട് പട്ടണം, കൊട്ടാഞ്ചേരി മല, കോട്ടപ്പുറം, കുട്ലു, കുമ്പള, മധൂര്‍, മാലിക് ദിനാര്‍ മുസ്ലിം പള്ളി എന്നിങ്ങനെ നീണ്ടുപോകുന്നു നമ്മുടെ ജില്ലയുടെ ചരിത്ര പ്രധാന സ്ഥലങ്ങള്‍.

Tags: Kasrod, History, District, Beaches, Bekal Fort, Language, Kannur, Name, British, Kings, Masjid, Temple, Bisyam, Blogspot, Kasaragod.