'

Test Footer 2

WEBSITE STILL UNDER CONSTRUCTION

Our website is currently under construction! Please pardon our appearance and limited content.

We are working

We Are Working All The Time

Curtain raiser soon

This Web site is currently under construction. Please be sure to visit this Web site again in the near future!

How is it

We are currently debugging some features of our new website on the live server.

Tuesday 23 April 2013

നി­ങ്ങള്‍ക്കും അ­റി­യേ­ണ്ടേ നൂ­റ്റാ­ണ്ടു­കള്‍­ക്ക് മു­മ്പുള്ള കാസര്‍­കോ­ടി­ന്റെ ച­രിത്രം

 Kasrod, History, District, Beaches, Bekal Fort, Language, Kannur, Name, British, Kings, Masjid, Temple, Bisyam, Blogspot, Kasaragod.
കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട്­ എന്ന കന്നഡ വാ­ക്കില്‍ നി­ന്ന് കാ­ഞ്ഞി­രോടും പി­ന്നീട് കാസര്‍­കോ­ട് എ­ന്ന­ ന­മ്മു­ടെ സ്വ­ന്തം നാ­ട് ഉ­ത്ഭ­വി­ച്ചു. ഇ­ത്ത­ര­ത്തി­ലു­ള്ള ഒ­രു­പാ­ട് ച­രിത്രം ന­മ്മു­ടെ കാസര്‍­കോ­ടി­ന് പി­ന്നില്‍ ഒ­ളിച്ചി­രി­പ്പുണ്ട്. ഒ­രുപ­ക്ഷേ ന­മു­ക്കി­ട­യി­ലെ മി­ക്ക­വാ­റും ആ­ളു­കള്‍ക്ക് ഇ­ത്ത­രം­കാ­ര്യ­ങ്ങള്‍ അ­റി­യ­ണ­മെ­ന്നില്ല. അ­തു­കൊ­ണ്ട്­ത­ന്നെ­യാ­ണ് നൂ­റ്റാ­ണ്ടു­ക­ള്‍­ക്ക് മു­മ്പു­ള്ള ന­മ്മു­ടെ ജില്ല­യെ­ക്കു­റി­ച്ച് പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ 'ബിസ്യം' ത്തെ പ്രേ­രി­പ്പി­ച്ച­ത്.

പ­ണ്ട് കാ­ല­ങ്ങ­ളില്‍ കാഞ്ഞിരോട് എന്നപേരിലായിരു­ന്നു ന­മ്മു­ടെ ജില്ല അ­റി­യ­പ്പെ­ട്ടി­രു­ന്ന­ത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുന്‍സിപ്പാലി­റ്റിയായ ന­മ്മു­ടെ ജില്ലയില്‍ മല­യാ­ള­ത്തി­ന് പു­റമെ ക­ന്ന­ഡ ഭാ­ഷയും കൂ­ടു­ത­ലാ­യി ഉ­പ­യോ­ഗി­ച്ചു വ­രു­ന്നു. കിഴക്ക്­ പശ്ചി­മ ഘ­ട്ടവും പടിഞ്ഞാറ്­ അറബി­ക്ക­ട­ലു­മാ­യി സ­മ്പല്‍­സ­മൃദമാ­യ ജില്ല­യുടെ വടക്ക്­ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല, തെക്ക്­ കണ്ണൂര്‍ ജില്ല എന്നി­വ സ്ഥി­തി ചെ­യ്യു­ന്നു. കാസര്‍­കോ­ട്ടെ ഭാ­ഷ­കള്‍ പൊതുവെ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷക­ളു­ടെ കൂ­ടി­ക്ക­ല­രല്‍ കാ­ണാം.

മു­സ്ലിം ഭൂ­രി­പ­ക്ഷ പ്ര­ദേ­ശ­ങ്ങ­ളി­ലെയും ഹി­ന്ദു ഭൂ­രി­പ­ക്ഷ പ്ര­ദേ­ശ­ങ്ങ­ളി­ലെയും ഭാ­ഷ­കള്‍ പ­ര­സ്­പര വൈ­രു­ദ്യ­മാ­യി കാണു­ന്നുണ്ട്. ചി­ല­യി­ട­ങ്ങ­ളില്‍ പ­ല­സ്ഥ­ല­ങ്ങ­ളി­ലാ­യി പ­ലത­രം ശൈ­ലി­കള്‍ ഉ­പ­യോ­ഗി­ക്കാ­റുണ്ട്. ഇ­തി­ലൊ­ന്നാ­ണ് 'ബി­സ്യം'. കര്‍­ണാ­ട­ക­യു­മാ­യി അ­തിര്‍­ത്തി പ­ങ്കി­ടു­ന്ന­താ­ണ് കന്ന­ഡ ഭാ­ഷ­യ്­ക്ക് ജില്ല­യില്‍ പ്ര­ധാന്യം നല്‍­കാന്‍ കാ­ര­ണം. ജില്ല­യി­ലെ കര്‍­ണാ­ട­ക അ­തിര്‍­ത്തി പ്ര­ദേ­ശ­ങ്ങ­ളില്‍ ക­ട­ക­ളു­ടെ ബോര്‍­ഡു­ക­ളും, ബ­സു­ക­ളി­ലെ സ്ഥ­ല­പ്പേരും ക­ന്ന­ഡ­യി­ലാ­ണ് പ്ര­ദര്‍­ശി­പ്പി­ക്കാ­റു­ള്ളത്. ക­ന്ന­ഡ ഭാ­ഷ­യില്‍ പ­ത്ര­ങ്ങളും ഇ­റ­ങ്ങാ­റു­ണ്ട്. ക­ന്ന­ഡ മീ­ഡി­യം സ്­കൂ­ളു­കള്‍ ജില്ല­യി­ലു­ണ്ട്. 1984 മെയ്­ 24­നാ­ണ് ന­മ്മു­ടെ ജില്ലരൂപീകൃതമായത്­. അതിനുമു­മ്പ്­ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരു­ന്നു.

സംസ്‌കൃതപദങ്ങളായ കാസറ(kaasaara, കുളം, തടാകം ),ക്രോദ(kroda, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളില്‍നിന്നാണ് ഈ പേരു വന്നതെന്നും പ­ഴ­മ­ക്കാര്‍ പ­റ­യു­ന്നു. ഒന്‍പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ന­മ്മു­ടെ ജില്ല സന്ദര്‍ശിച്ച അറബികള്‍ ഹര്‍ക്‌­വില്ലിയ(Hark willia)എന്നാണ്­ കാസര്‍­കോ­ടി­നെ വി­ളി­ച്ചി­രു­ന്ന­തെ­ന്നാ­ണ് ച­രിത്രം വ്യ­ക്ത­മാ­ക്കു­ന്ന­ത്. 1514 ­ല്‍ കുമ്പള സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാര്‍ബോ­സ, ജില്ല­യില്‍ നിന്നും മാലിദ്വീപിലേക്ക് അരി കയറ്റിയയച്ചിരുന്ന­തായി ഏ­ടു­ക­ളി­ലു­ണ്ട്. 1800­ല്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വിജയനഗരസാമ്രാജ്യം കാസര്‍­ഗോട് ആക്രമിച്ചപ്പോള്‍ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായി­രു­ന്നു ഉ­ണ്ടാ­യി­രുന്നത്. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്­ക്കന്‍­മാരായിരുന്നു ഭരണകാര്യങ്ങള്‍ ന­ടത്തി. വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തില്‍നിന്നും സ്വതന്ത്ര­മാ­വു­കയും ചെ­യ്­തു. കുമ്പള, ചന്ദ്രഗിരി, ബേക്കല്‍ എന്നീ കോട്ടകള്‍ ശിവപ്പ നായ്ക്‌­നിര്‍മിച്ചതാണെ­ന്നു കരുതപ്പെടുന്നു. 1763­ല്‍ ഹൈദര്‍ അലി ഇക്കേരി നായ്­ക്കന്‍­മാരുടെ ആസ്ഥാനമായിരുന്ന ബീദ­നൂര്‍ ആക്രമിച്ചു കീഴ­ട­ക്കി­യ­തായും പിന്നീട് ടിപ്പു സുല്‍ത്താന്‍ മലബാര്‍ മുഴുവന്‍ കീഴ­ട­ക്കി­യ­തായും ച­രിത്രം വ്യ­ക്ത­മാ­ക്കുന്നു. 1792 ­ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ കൈ­ക്ക­ലാ­ക്കു­കയും പി­ന്നീ­ട് ടി­പ്പു­വിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരു­ടെ അ­ധീ­ന­ത­യി­ലാ­യി.

 Kasrod, History, District, Beaches, Bekal Fort, Language, Kannur, Name, British, Kings, Masjid, Temple, Bisyam, Blogspot, Kasaragod. ചെറുതും വലുതുമായ നിരവധി കോട്ടകളും നദി­ക­ളു­മാ­യി സ­മൃ­ദ­മാ­യ­ന­മ്മു­ടെ ജില്ല­യില്‍ ബേക്കല്‍, ചന്ദ്രഗിരി, ഹൊസ്­ദുര്‍ഗ്, കുമ്പള, പനയാല്‍, കുണ്ടംങ്കുഴി, ബന്തടുക്ക തുടങ്ങിയ സ്ഥല­ങ്ങ­ളി­ലെ കോ­ട്ട­കള്‍ ച­രിത്രം കൊ­ണ്ട് ഏ­റെ പ്ര­ശ­സ്­ത­മാ­ണ്. അ­തിര്‍­ത്തി പ്ര­ദേ­ശ­ങ്ങ­ളില്‍ നി­ന്നും വി­ദേ­ശ രാ­ജ്യ­ങ്ങ­ളില്‍ നിന്നും നി­രവ­ധി വി­നോ­ദ സ­ഞ്ചാ­രി­ക­ളാ­ണ് ഈ ച­രി­ത്ര­പ്രധാ­ന സ്ഥ­ല­ങ്ങള്‍ സ­ന്ദര്‍­ശി­ക്കാ­നെ­ത്തു­ന്നത്. ഇ­തില്‍ ഏ­റ്റവും കൂ­ടു­ത­ലെ­ത്തുന്ന­ത് ബേ­ക്കല്‍ കോ­ട്ട­യി­ലാ­ണ്. കൂടകിലെ പട്ടിമലയില്‍ നിന്നും ആരംഭിച്ച് തളങ്ക­ര­യി­ലെ പ്ര­ദേശത്തെ സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപ്പുഴയടക്കം പന്ത്രണ്ട് നദി­കള്‍ ന­മ്മു­ടെ ജില്ല­യെ മ­നോ­ഹ­ര­മാ­ക്കു­ന്നു.

ചന്ദ്ര­ഗുപ്ത സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യന്‍ കൊട്ടരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകള്‍ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നും ച­രി­ത്ര­ത്തി­ലുണ്ട്. അതില്‍ നിന്നുമാണ്­ ചന്ദ്രഗിരിപ്പുഴയ്­ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റര്‍ നീളമുള്ള കാര്യങ്കോട് (തേജസ്വിനി )പുഴയാണ്­ നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന­ത്. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്­ക്കു കുറുകേയാണ്­. മറ്റുള്ള പുഴകള്‍ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റര്‍), ഉപ്പള പുഴ (50 കിലോമീറ്റര്‍), മൊഗ്രാല്‍ (34 കിലോമീറ്റര്‍), ചിത്താരിപ്പുഴ(25 കിലോമീറ്റര്‍), നിലേശ്വരം പുഴ (47 കിലോമീറ്റര്‍), കാവായിപ്പുഴ(23 കിലോമീറ്റര്‍), മഞ്ചേശ്വരം പുഴ(16 കിലോമീറ്റര്‍), കുമ്പള പുഴ(11 കിലോമീറ്റര്‍), ബേക്കല്‍­ പുഴ(11 കിലോമീറ്റര്‍) നോ­മ്പില്‍ പുഴ കളനാട് (8 കിലോമീ­റ്റര്‍). നെല്ല്,തെങ്ങ്, കവുങ്ങ്, പച്ചക്കറി­കള്‍ എന്നി­വ ന­മ്മു­ടെ­ ജില്ല­യില്‍ കൂ­ടു­ത­ലാ­യി ക­ണ്ടു­വ­രു­ന്നു­ണ്ട്.

 Kasrod, History, District, Beaches, Bekal Fort, Language, Kannur, Name, British, Kings, Masjid, Temple, Bisyam, Blogspot, Kasaragod. ബേക്കല്‍ കോട്ട, ബേല പ­ള്ളി, വെള്ളിക്കോ­ത്ത്, ചന്ദ്രഗിരി കോട്ട, ചെറുവ­ത്തൂര്‍, അ­ടൂര്‍, അജാ­നൂര്‍, കാ­ഞ്ഞ­ങ്ങാട് ആനന്ദാ­ശ്രം, നിത്യാനന്ദാ­ശ്രം, അനന്തപുര തടാക ക്ഷേ­ത്രം, ഇടനീര്‍ മഠം, ഗോവിന്ദ പൈ സ്മാ­ര­കം, ഹൊസ്­ദുര്‍ഗ് കോട്ട, കമ്മട്ടം കാ­വ്, കാഞ്ചന്‍­ജംഗ, കണ്വാതീര്‍ത്ഥ ബീച്ച് റിസോര്‍­ട്ട്, കാര്യങ്കോട് ന­ദി, മൈപ്പടി കൊട്ടാ­രം, മല്ലി­കാര്‍ജുന ക്ഷേ­ത്രം, മഞ്ചേശ്വ­രം, നെല്ലിക്കു­ന്ന് മ­സ്­ജി­ദ്, നീലേശ്വ­രം, പെര്‍­നെ, പൊസാടിഗു­മ്പെ, പൊവ്വല്‍ കോട്ട, റാണിപു­രം, തൃക്കരി­പ്പൂര്‍, തൃക്കണ്ണാ­ട്, തുളൂര്‍ വ­നം, വലിയ­പ­റ­മ്പ്, വീര­മല, കാ­സര്‍­കോട് പ­ട്ട­ണം, കൊട്ടാഞ്ചേരി മല, കോട്ടപ്പു­റം, കുട്‌­ലു, കു­മ്പള, മ­ധൂര്‍, മാലിക് ദിനാര്‍ മുസ്ലിം പ­ള്ളി എ­ന്നിങ്ങ­നെ നീണ്ടു­പോ­കു­ന്നു ന­മ്മു­ടെ ജില്ല­യു­ടെ ച­രി­ത്ര പ്രധാ­ന സ്ഥ­ലങ്ങള്‍.

Tags: Kasrod, History, District, Beaches, Bekal Fort, Language, Kannur, Name, British, Kings, Masjid, Temple, Bisyam, Blogspot, Kasaragod. 

Sunday 21 April 2013

ക്ലിക്ക് കാസര്‍­കോ­ട് ബേ­ക്കല്‍ ഫോര്‍ട്ട്‌


ബേക്കല്‍ കോ­ട്ട­യു­ടെ മ­നോ­ഹ­രമായ ഫോ­ട്ടോ­കള്‍­ക്കായി ക്ലി­ക്ക് ചെ­യ്യൂ.... നാ­ടി­ന്റെ ഭം­ഗി ആ­സ്വ­ദി­ക്കൂ.....
CLICK BEKAL FORT

Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.

Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.

Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.


Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.

Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.

Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.

Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.

Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.

Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam.

Tags: Photo Plus, Kasrod, Kasaragod, Bekal Fort, Tourist, Kerala, India, Bisyam. 

ക്ലിക്ക് കാസര്‍­കോ­ട്

കാസര്‍­കോ­ട്ടെ ഏ­റ്റവും മ­നോ­ഹ­രമായ ഫോ­ട്ടോ­കള്‍­ക്കാ­യി ക്ലി­ക്ക് ചെ­യ്യൂ.... നാ­ടി­ന്റെ ഭം­ഗി ആ­സ്വ­ദി­ക്കൂ.....

CLICK KASARAGOD

Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam.

Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam.

Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam.

Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam.

Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam.



Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam.

Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam.

Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam.


Tags: Photo Plus, Kasrod, Kasaragod, Malik Deenar, Old Bus Stand, New Bus Stand, Circle, Bisyam. 

Wednesday 17 April 2013

ഞമ്മ­ളെ കാ­സ്രോട്‌

Kasrod Dictionary, kasrod, Bisyam Blog, Kerala.
­പ്­ത സം­ഗ­മ ഭാ­ഷ എ­ന്നാ­ണ് കാസര്‍­കോ­ട് ജില്ല­യ്­ക്ക് ലോ­ക­മെ­മ്പാടും നല്‍­കു­ന്ന വി­ശേ­ഷ­ണം. കാസര്‍­കോട്, മ­ഞ്ചേ­ശ്വരം, ഉപ്പ­ള, ചെര്‍ക്ക­ള, പ­ള്ളിക്ക­ര, പൂ­ച്ച­ക്കാട്, കുമ്പ­ള, ത­ളങ്ക­ര, ക­ള­നാട്, ഉ­ദു­മ, പൊവ്വല്‍, ബ­ദി­യ­ഡു­ക്ക എ­ന്നിങ്ങ­നെ നീ­ണ്ടു പോ­കു­ന്ന ന­മ്മു­ടെ ചു­റ്റു­പാ­ടില്‍ നി­രവ­ധി ഭാ­ഷ­കള്‍ നി­ല­നില്‍­ക്കു­ന്നുണ്ട്.

ഈ ഭാ­ഷ­യെ­കു­റി­ച്ച് സ്വ­യം ബോ­ധാ­വാന്‍­മാ­രാ­കാ­നും, മ­റ്റു­ള്ളവ­രെ ന­മ്മു­ടെ സ­പ്­ത­സം­ഗ­മ ഭാ­ഷ­യെ­കു­റി­ച്ച് വി­വര­ണം നല്‍­കാ­നു­മാ­ണ് ബിസ്യം കെ.എ­സ്.ടി. എ­ന്ന ഈ ബ്ലാ­ഗ് ­ആ­രം­ഭി­ച്ച­ത്. ഇ­തി­ലേ­ക്ക് നി­ങ്ങ­ളു­ടെ പ്ര­ദേശ­ത്തെ പ്രാദേ­ശി­കമാ­യ വാ­ക്കു­കള്‍ ഉ­ണ്ടെ­ങ്ക­ലില്‍ ദ­യ­വാ­യി bisyamksd@gmail.com എ­ന്ന ഇ-മെ­യി­ലില്‍ അയ­ച്ചു ത­രു­ക... നി­ങ്ങ­ളു­ടെ സ­ഹ­കര­ണം പ്ര­തീ­ക്ഷി­ച്ചു കൊ­ള്ളു­ന്നു.

കൊറോ ഭാ­ഷേ­ണ്ടാ­ന്നാ­ണ് കാ­സ്രോ­ടി­ന് ലോ­ക­ത്ത്‌­ള്ളെ എല്ലാരും ത­ര്­ന്ന ബി­ശേ­ഷണം. കാ­സ്രോട്, മ­ഞ്ചേ­ശ്വരം, ഉപ്പ­ള, ചെര്‍­ക്ക­ള, പ­ള്ളി­ക്ക­രെ, പൂ­ച്ച­ക്കാട്, കു­മ്പ­ളെ, ത­ള­ങ്ക­രെ, കള്‍­നാട്, ഉ­ദ്‌­മെ, പൊവ്വല്‍, ബ­ദി­യ­ഡു­ക്കെ ഇങ്ങ­നെ കൊ­റേ ബെല്ല്യ നമ്മ­ളെ ഭാ­സെ ഇ­ണ്ട. ഈ­നെ­ക്കുര്‍­ച്ച് ന­മ്മക്കന്നെ ഓര്‍­ക്കാനും ബാ­ക്കീല്ലാ­ളെ അ­റീ­ക്കാ­നു­വാ­ണ് ബിസ്യം കെ.എ­സ്.ഡി ന്ന ബ്ലോ­ഗ് തൊ­ട്‌­ങ്ങേത്. ഈ­ലേ­ക്ക് നി­ങ്ങ­ളാ­ട്‌­ത്തെ ഭാ­സെയും ഇ­ണ്ടെ­ങ്ക­ല്‍ ആബറ bisyamksd@gmail.com ഇ മെ­യി­ലില്‍ അന്‍­ക് അ­യ്‌­ച്ചേര്‍­ണം. നി­ങ്ങെ അ­യ്‌­ച്ചേ­രൂ­ന്ന് ബി­ജാ­രി­ക്കു­ന്നു

ക­സ്രോട്‌ ഡി­ക്ഷനറി
  • ബേജാറ്: ദുഖം, സങ്കടം 
  • ഓറ്: അവര്‍ 
  • ഞ­മ്മൊ: നമ്മള്‍ 
  • കു­ച്ചില്‍: അ­ടുക്ക­ള 
  • മു­നി­യാന്ന്: ക­ഴി­ഞ്ഞ ദിവസം
  •  ബേം­ബാ: വേ­ഗം വാ 
  • പായി: ഓ­ടു­ക 
  • ബാറാ: വ­രൂ
  • ജാ­റു­ക: തെ­ന്നു­ക 
  • ബീ­ണ്: വീ­ഴു­ക 
  • കാല്‍ത്തെ: രാ­വിലെ

Tags: Kasrod Dictionary, kasrod, Bisyam Blog, Kerala. 

കാസ്രോട്ടെ എല്ലാര്‍ക്കും ബെരാം നമ്മളെ ബിസ്യത്തിലേക്ക്



കാസ്രേട്ടെ നമ്മളെ എല്ലാ സംസാരവും ഇനി നമ്മളം ബിസ്യത്തില്‍ .... നിങ്ങക്കും നിങ്ങൊ നാട്ടില്‍ മുണ്ടുന്ന ബിസ്യം ഞമ്മക്ക് അയച്ചേര്‍ണം. അന്റെ മെയില്‍ ഐ.ഡി. യില്‍ അയച്ചേന്നാല്‍ മതി. നിങ്ങോല്ലാരും അന്നെ സഹായിക്കൂന്ന് ബിജാരിക്കുന്നു. ആബറ ......